Monday, July 26, 2010

രണ്ടു കവിതകള്‍

ഇര
എന്താകണം ഞാന്‍?
ഉന്നംപിഴയ്‌ക്കാതെ ചാറ്റുളിചുഴറ്റിയെറിയുന്ന വേട്ടക്കാരനോ
കൃത്യതയോടെ ഉന്നംപിഴപ്പിക്കുന്ന ഇരയോ?
അറിയില്ല ഞാന്‍ ഇരമാത്രം
അറിയാത്ത പീഡനങ്ങളുടെ ഇര

വേട്ടകാരനെ കാണാതെ
എത്രയത്ര ഇരകള്‍ മണ്ണൊടുങ്ങി
അവരൊക്കെയും പ്രതിക്രിയ ചെയ്യുമെന്ന്‌ ഓതിയിരുന്നോ?


തീക്കനലിന്റെ ഉള്ള്‌
ചൂടെടുക്കുന്നു, മനസ്സിലെ എരിഞ്ഞൊടുങ്ങല്‍ രോമ കൂമങ്ങളിലൂടെ തുളച്ചിറങ്ങുന്നുവോ
അതോ, മനസ്സിലെ ഭീതി ഭീകരരൂപമെടുത്ത്‌ ശരീരമാകെ കൂച്ചുവിലങ്ങിനിടുന്നുവോ
അറിയില്ല, തീക്കനലിന്റെ ചൂമന്ന ജ്വാല ഉള്ളില്‍ നിന്ന്‌ പതിഞ്ഞ്‌ പൊങ്ങിയതോ
പൊരിയുന്നതിനിടയിലും തീക്കനലിന്റെ ഉള്ളിന്റെ ഉള്ള്‌ ചിരിക്കാന്‍ കൊതിച്ചിരുന്നുവോ


No comments:

Post a Comment